മീൻ കൊളമ്പ്


ചേരുവകൾ : 



1. മീൻ കഷ്ണങ്ങൾ - 5 ഗ്രാം
2. കുരുമുളക്  - 1/2  ടീസ്പൂണ്‍
3. ഇഞ്ചി - 1 ചെറിയ കഷ്ണം
4. ഉണക്കമല്ലി  - 1 ഡിസേർട്ട് സ്പൂണ്‍
5. ചുവന്നുള്ളി  - 3
6. ജീരകം  - അര ടീ സ്പൂണ്‍
7. വെളുത്തുള്ളി  - 5 അല്ലി
8. മഞ്ഞൾ പൊടി  - അര ടീസ്പൂണ്‍
9. തക്കാളി  - 2
10. പുളി  - പാകത്തിന്
11. എണ്ണ  - 1  ഡിസേർട്ട് സ്പൂണ്‍
12. ഉപ്പ്  -  പാകത്തിന്
13. കറിവേപ്പില  - 2 കതിർപ്പ്
14. പച്ചമുളക്  - 4


തയ്യാറാക്കുന്ന വിധം :

മല്ലിയും ജീരകവും പ്രത്യേകം മൂപ്പിചെടുക്കണം . ഇവയും കുരുമുളക് , ഇഞ്ചി , പച്ചമുളക് , ചുവന്നുള്ളി , വെളുത്തുള്ളി എന്നിവയും അരച്ചെടുക്കണം.തക്കാളി ചൂടുവെള്ളത്തിലിട്ട് തൊലി കളഞ്ഞെടുത്ത ശേഷം പ്രത്യേകം അരയ്ക്കണം . അരച്ച ചേരുവകളെല്ലാം പുളി പിഴിഞ്ഞ വെള്ളത്തിൽ കലക്കുക.

ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കുമ്പോൾ ചെറുതായി അരിഞ്ഞ കുറച്ചു ചുവന്നുള്ളിയിട്ട്  മൂപ്പിച്ചു വാങ്ങുക. ഇതിൽ കലക്കിയ മസാല വെള്ളം ഒഴിക്കുക. അതിൽ മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്തതിനു ശേഷം മീൻ കഷണങ്ങളിടുക. ഇടത്തരം തീയിൽ ഇതുവെച്ച് പാകപ്പെടുത്തുക. ചാറ് മീൻകഷണങ്ങളിൽ  പിടിച്ചിരിക്കുന്ന അവസ്ഥയിൽ വാങ്ങിവെച്ചുപയോഗിക്കാം.



ഇന്നത്തെ പൊടിക്കൈ :

പഞ്ചസാര പാത്രത്തിൽ ഒരു ഗ്രാമ്പൂ ഇട്ടുവെച്ചാൽ ഉറുമ്പ് ശല്യമുണ്ടാകില്ല .  

പാൽപ്പായസം

 മലയാളിക്ക്  പ്രിയപ്പെട്ട ഒട്ടനവധി വിഭവങ്ങളുമായി " മലയാളി ഷെഫ് " ഇന്ന് നിങ്ങളുടെ അടുക്കളകളിലേക്ക് വരികയാണ്.

മലയാളിയുടെ സ്വന്തം പാൽപ്പായസത്തിന്റെ രുചിക്കൂട്ടുകളാണ്‌  ഇന്ന്   "മലയാളി ഷെഫ് " നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് .


ചേരുവകൾ :

1. ഉണക്കലരി - അരക്കിലോ 

2. പാൽ  - 5 ലിറ്റർ 

3. പഞ്ചസാര  - ഒന്നരക്കിലോ 

4. നെയ്യ്  - 2 ഗ്രാം 

5. ഏലയ്ക്കാ പൊടിച്ചത്  - അര ടീസ്പൂണ്‍ 

6. അണ്ടിപ്പരിപ്പ്  - 50 ഗ്രാം 

7. കിസ്സ്മിസ്  - 50 ഗ്രാം 


തയ്യാറാക്കുന്ന വിധം :

ഉണക്കലരി കഴുകി വയ്ക്കുക. പാൽ അത്രയും അളവ് വെള്ളം ചേർത്ത് തിളപ്പിച്ച്‌ വറ്റിക്കുക.
ഇടയ്ക്കിടയ്ക്ക് അൽപ്പാൽപ്പം നെയ്യും ചേർത്ത് ഇളക്കുക. പാൽ വറ്റി അഞ്ചു ലിറ്റർ ആകുമ്പോൾ 
കുറച്ചു പഞ്ചസാര ചേർക്കുക. ഉണക്കലരി രണ്ടു ലിറ്റർ വെള്ളത്തോടൊപ്പം പാലിൽ ചേർക്കുക.
അരി മുക്കാൽ വേവാകുമ്പോൾ ബാക്കിയുള്ള പഞ്ചസാരയിട്ട് ഇളക്കുക.പായസം തിളച്ചു കുറുകുമ്പോൾ വാങ്ങുക. പാത്രപാകം വന്നശേഷം പകർന്ന് വയ്ക്കാം . ഏലയ്ക്കാപ്പൊടിയും  നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്സ്മിസ്സും പാൽപ്പായസത്തിൽ ചേർത്ത് ഉപയോഗിക്കാം.



ഇന്നത്തെ പൊടിക്കൈ :

 ഏലയ്ക്കയുടെ  തൊലി, തേയില പാത്രത്തിൽ ഇട്ടു വെയ്ക്കുക. ചായ തയാറാക്കുമ്പോൾ ഏലയ്ക്കയുടെ  സുഗന്ധം ചായയ്ക്ക് കിട്ടും.